ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിലെ ബിബിസി റിപ്പോർട്ടുകൾക്ക് എതിരെ കേന്ദ്രസർക്കാർ. റിപ്പോർട്ടിങ് പക്ഷപാതകരമാണെന്നാണു കേന്ദ്ര സർക്കാർ നിലപാട്. ബിബിസി മേധാവിയെ സർക്കാർ അതൃപ്തി അറിയിച്ചു. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാക്കിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 16 ചാനലുകൾക്കുമായി 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നത്.
ഡോൺ, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യുട്യൂബ് ചാനലുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. മാധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാക്കിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ.ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായതുമായ ഉള്ളടക്കം ഈ ചാനലുകൾ നൽകിയെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ലെന്നാണ് ഈ ചാനലുകൾ തിരയുമ്പോൾ കാണാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ദയവായി transparencyreport.google.com സന്ദർശിക്കുക എന്ന സന്ദേശം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.