ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കില്‍ ഒന്നാം റാങ്കോടെ പാസായിട്ടും ഇന്റേണ്‍ഷിപ്പ് ലഭിച്ചില്ലെന്ന നിരാശ പങ്കുവെച്ച വിദ്യാര്‍ഥിനിയുടെ പോസ്റ്റ് വൈറല്‍. ലിങ്ക്ഡ് ഇനിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് തനിക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഹന്സ്രാജ് കോളജിലാണ് ബിസ്മ പഠിക്കുന്നത്. അതും ഒന്നാം റാങ്കോടെ. മാര്‍ക്കുകളേക്കാള്‍ കഴിവുകളാണ് പ്രധാനമെന്ന് അവള് പറയുന്നു. ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഭാഷയിലാണ് കുറിപ്പ്. എന്റെഎല്ലാ പ്രൊഫസര്‍മാരും അധ്യാപകരും പറഞ്ഞു, നിങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പഠനങ്ങള്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ വാസ്തവത്തില്‍ ഉത്തരങ്ങള്‍ പറയാന്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി കമ്പനികള്‍ വരിവരിയായി നില്ക്കുന്നില്ല. അവര്‍ക്ക് ജോലി നല്കാന് കഴിയുന്നവരെയാണ് ആവശ്യം, ബിസ്മ കുറിച്ചു.ക്ലാസ് മുറിക്ക് പുറത്തുള്ള വിജയത്തെ ഗ്രേഡുകളല്ല കഴിവുകളാണ് പ്രധാനമെന്ന സത്യസന്ധമായ വീക്ഷണം നടത്തിയതിനാല്‍ പോസ്റ്റ് വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 50ലധികം സര്‍ട്ടിഫിക്കറ്റുകള്‍,പത്തിലധികം മെഡലുകളും ട്രോഫികളും ഉണ്ട്. എന്നാല്‍ ഇന്റേര്‍ഷിപ്പ് അഭിമുഖങ്ങളില്‍ ഇതൊന്നും തന്നെ സഹായിച്ചിട്ടില്ലെന്നാണ് ബിസ്മ പറയുന്നത്. നിങ്ങളുടെ പുസ്തകങ്ങള്‍ കത്തിക്കാന്‍ ഞാന്‍ പറയുന്നില്ല. ഒരു കഴിവ് തെരഞ്ഞെടുക്കുക. അതില്‍ പ്രാവീണ്യം നേടുക, അവസരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുക എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും വിദ്യാഥിനി കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.