പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശനാനുമതി നൽകില്ല

ന്യൂഡൽഹി: പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 

ഫവാദ് ഖാനും വാണി കപൂറും ‍കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അബിർ ഗുലാൽ’ മേയ് 9ന് പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിന്നാലെയാണ് ജനവികാരം മനസിലാക്കി പ്രദർശനാനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ മഹാരാഷ്ട്ര നവനിർമാൺ സേന എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ‘ബാൻ അബിർ ഗുലാൽ’ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു.
കേന്ദ്ര സർക്കാരിനു പുറമെ വിതരണക്കാരും ‘അബിർ ഗുലാൽ’ രാജ്യത്ത് പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ സിനിമ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !