നാദാപുരം: വിവാഹ പാർട്ടി സഞ്ചരിച്ചു വാഹനം മറ്റൊരു വാഹനവുമായി ഉരസി യത് സംഘർഷത്തിൽ കലാശിച്ചു. കല്ലാ ച്ചി വളയം റോഡിൽ വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പുളിയാവ് ഭാഗത്തു നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനവും എതിർ ദിശയിൽ നിന്ന് വരികയായി രു ന്ന മറ്റൊരു വാഹനവും തമ്മിൽ ഉരസിയതാണ് പ്രശ്നത്തിന് തുടക്കം. ഇതം ബന്ധിച്ച് തർക്കവും വാക്കേറ്റവും ഉണ്ടായതോടെ വളയം റോഡിൽ ഗതാഗതം മുടങ്ങുക യായിരുന്നു. ഇതിനിടയിൽ ജാ തിയേരി കല്ലുമ്മൽ പ്രദേശത്തെ മറ്റൊരു കല്യാണ വീട്ടിൽ നിന്ന് വരികയായിരു ന്ന വരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഈ വാഹനത്തിൽ നിന്ന് ചില യുവാക്കൾ ഇറങ്ങി മാർഗ്ഗതടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരു കൂട്ടരും തമ്മിൽ വീണ്ടും വാക്കേറ്റം നടന്നു. വിവര മറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പ ഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അഹമ്മദ് കുറുവയിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുളിയാവ് ഭാഗത്തെ വിവാഹ പാർട്ടിയിൽ ഉണ്ടായിരുന്ന ചിലർ ഇദ്ദേഹത്തെയും മർദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഹമ്മദ് കുറുവയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്‌ധ ചികിത്സ ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമാധാന പ്രവർത്തനത്തിനിടയിൽ ലീഗ് നേതാവിനെ മർദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കു റ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെ ക്രട്ടറി എൻകെ മൂസ മാസ്റ്റർ, ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അഹമ്മദിനെ മർദ്ദിച്ച സംഭവത്തെ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അപലപിച്ചു.ബിപി മൂസ, സിഎച്ച് ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എംകെ അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെഎം ഹംസ, സെക്രട്ടറി ഇ ഹാരിസ്, സ്വതന്ത്ര കർഷകസംഘം ജി ല്ലാ സെക്രട്ടറി നസീർ വളയം തുടങ്ങിയവർ സംഭവത്തെ അപലവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.