കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂല്‍ അബ്ദുറഹിമാന് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടില്‍ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്ന്നുകിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്.
ഫയർ ഫോർസും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാത്രിയാണ് വയോധികൻ പുഴയിൽ ചാടിയത്. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത കുടുംബം പാലത്തില്‍ നിന്നും ഒരാൾ ചാടുന്നത് കണ്ടിരുന്നു. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ചെരിപ്പും കുടയും മൊബൈല്‍ ഫോണും മറ്റും കണ്ടെത്തിയിരുന്നു.
രാത്രിയിൽ ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്കൂബ ടീം ഉള്‍പ്പെടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.