ഇക്കുറി അക്ഷയതൃതീയ (Akshaya Tritiya) ദിനത്തിൽ കേരളത്തിലെ സ്വർണാഭരണ (gold) വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്ന് പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു. ഇക്കുറി താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നതിനായി ഉപഭോക്താക്കൾ നേരത്തേ തന്നെ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.കഴിഞ്ഞവർഷത്തേക്കാൾ 20% വരെ വളർച്ച ഇക്കുറിയുണ്ടാകുമെന്നാണ് കരുതുന്നത്. വില കൂടുതൽ ആയതിനാൽ വാങ്ങൽ അളവ് കുറവായിരിക്കും. എന്നാൽ, വാങ്ങൽ മൂല്യത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും കേരളത്തിൽ സ്വർണത്തോടുള്ള താൽപര്യം ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായിക്കണ്ടുള്ള വാങ്ങലുകൾക്കാണ് അക്ഷയതൃതീയയിൽ ഉപഭോക്താക്കൾക്ക് താൽപര്യം. സ്വർണനാണയം, മോതിരം, കമ്മൽ, മൂക്കുത്തി എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.ഇക്കുറി അക്ഷയതൃതീയ ദിനത്തിൽ കേരളത്തിലെ സ്വർണാഭരണ വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്ന് പ്രതീക്ഷ
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.