വാഗമൺ:കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്ന് വാഗമണ്ണിൽ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം.
കടം കൊടുത്ത പണം നിരവധി തവണ തിരികെ ചോദിച്ചിട്ടും നൽകാതിരുന്നതിനെ തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിൽ വാഗമൺ നഗരത്തിൽ പ്രവർത്തിക്കുന്ന ബാർബർഷോപ്പിൽ വെച്ച് പണം നൽകാനുള്ള വ്യക്തിയും 'ദേ നാടൻ തട്ടുകട ഉടമയുമായ നെടിയവിളയിൽ ഷാജി മോൻ (ജോൺസൺ) ആണ് വാഗമൺ സ്വദേശിയും വ്യാപാരിയുമായ സെബാസ്റ്റ്യനെ കത്രികയ്ക്ക് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ പ്രാദേശ വാസികളും സുഹൃത്തുക്കളും ചേർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഗമൺ ടൗണിൽ അനധികൃതമായി പ്രവർത്തിക്കുന്ന 'ദേ നാടൻ തട്ടുകടയുടെയും ടൗൺ പാലസ് എന്ന റിസോർട്ടിന്റെയും ഉടമയാണ് ഷാജിമോൻ, ഇരുസ്ഥാപനങ്ങളും നിലവിൽ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും സർക്കാർ സ്ഥലം കയ്യേറിയാണെന്നുമാണ് ലഭിക്കുന്ന വിവരം. വാഗമൺ കേന്ദ്രീകരിച്ചു നടക്കുന്നത് കയ്യേറ്റ മാഫിയയുടേയും ഗുണ്ടകളുടെയും അനധികൃത കച്ചവടമാണെന്നും ഇതിനെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും ചൂണ്ടികാട്ടി നേരത്തെ ഡെയ്ലി മലയാളി ന്യുസ് വാർത്ത നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ പണത്തെ ചൊല്ലി വ്യാപാരിയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നിരിക്കുന്നത്. മയക്കുമരുന്നും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാഗമണ്ണിൽ അനധികൃതപ്രവർത്തിക്കുന്ന നിരവധി റിസോർട്ടുകളിൽ സുലഭമാണെങ്കിലും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം, നിലവിൽ കുത്തേറ്റു ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.