യുകെ: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ലണ്ടനിലെ മലയാളി നഴ്സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോയെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവര്ത്തകന് നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന് ആശുപത്രിയിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.