ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടിസയച്ച് എക്സൈസ്. തിങ്കളാഴ്ചയോ അതിനടുത്ത ദിവസമോ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുഖ്യപ്രതി തസ്‌ലിമ സുൽത്താനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നടന്മാർക്ക് നോട്ടിസ് അയച്ചത്.
നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി അടുപ്പമുണ്ടെന്ന് കേസിലെ മുഖ്യപ്രതി തസ്‌ലിമ മൊഴി നൽകി. ഇരുവരുമായി വാട്സ്അപ് ചാറ്റിലൂടെയും ഫോൺവിളികളിലൂടെയും സംസാരിക്കാറുണ്ടെന്ന് പ്രതി പറഞ്ഞു. ശ്രീനാഥ് ഭാസിയുമായി വാട്സ്അപ് ചാറ്റിലൂടെയും ഷൈനുമായി ഫോണിലൂടെയുമാണ് സംസാരിക്കാറ്. ഇരുവരെയും കൂടാതെ സിനിമാ മേഖലയിലെ മറ്റുചിലരുമായും ബന്ധമുണ്ട്. ഇത് വ്യക്തമാക്കുന്ന ഫോൺരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിട്ട് നാല് മാസം ആയെന്നും വില ഒത്തുപോകാത്തതിനാൽ പല സ്ഥലത്തായി സൂക്ഷിച്ചു വച്ചിരിക്കുകയാണെന്നും തസ്‌ലിമ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി– സെക്സ് റാക്കറ്റ് ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.