കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ഗുണ്ടാ ആക്രമണം

കോഴിക്കോട് : കോഴിക്കോട് എലത്തൂരില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ഗുണ്ടാ ആക്രമണം. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായരെയാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്.

പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പുതിയങ്ങാടി പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു യുവതിയും യുവാവും.
ഇതിനിടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ നിഖില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരന്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായത്. തുടര്‍ന്ന് നിഖില്‍ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിക്കുകയായിരുന്നു.


ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതിയാണ് നിഖില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !