ഫാങ്കറൈ : ന്യൂസീലൻഡ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സേവന സംവിധാനമായ `ഹെൽത്ത് ന്യൂസീലൻഡ് (Te Whatu Ora) നോർത്ത് ഡിവിഷനിലേക്കു നഴ്സ് പ്രാക്ടീഷണർമാരായി (NP) മലയാളികളായ രഞ്ജു മാത്യുവും, ജെൻസി ടോണിയും നിയമിതരായി.
രാജ്യത്തെ എല്ലാ ആശുപത്രികളുടെയും ആരോഗ്യ സേവനങ്ങളുടെയും നടത്തിപ്പിന് നേതൃത്വം നൽകുന്ന ഹെൽത്ത് ന്യൂസീലൻഡിൽ 80000 ലധികം ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുവെങ്കിലും , രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പരമ്പരാഗതമായി കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരുടെ ലഭ്യതക്കുറവ് അനുഭവപ്പെടാറുള്ളതിനാൽ നഴ്സ് പ്രാക്ടീഷണർ സേവനം പ്രാഥമിക ശുശ്രൂഷാ രംഗത്ത് അത്യന്താപേക്ഷിതമാണ്.ഫാങ്കറൈ മലയാളി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ച കാലം സജീവമായി പ്രവർത്തിച്ചിരുന്ന രഞ്ജു, അസോസിയേഷൻ കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടുണ്ട്. നിലവിൽ മാർത്തോമ്മാ സഭയുടെ ഫാങ്കറൈ ഇടവകയുടെ ട്രഷററായി പ്രവർത്തിച്ചു വരുന്നു.
ഫാങ്കറൈ ഹോസ്പിറ്റലിൽ നഴ്സ് സ്‌പെഷ്യലിസ്റ്റ് തസ്‌തികയിൽ പ്രവർത്തിച്ചു വരുന്നതിനിടെ നഴ്സ് പ്രാക്ടീക്ഷണർ നിയമനം ലഭിക്കുകയായിരുന്നു. സമൂഹിക സാംസ്‌കാരിക വേദികളിൽ നിറസാന്നിധ്യമായ ജെൻസി സൺഡേസ്കൂൾ ടീച്ചർ എന്ന നിലയിൽ ഫാങ്കറൈ മലയാളിസമൂഹത്തിനു സുപരിചിതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.