പാലാ: കോരിച്ചൊരിയുന്ന മഴയെ വിശ്വാസ കുട ഉയർത്തി തടഞ്ഞ് കൊണ്ട് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പുത്തൻ പാന വായനയ്ക്ക് ശേഷമാണ് സ്ളീവാ പാത ആരംഭിച്ചത്rആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴയായി തുടങ്ങിയ മീന വർഷം കുരിശിൻ്റെ വഴിയിൽ തടസങ്ങളൊന്നും സൃഷ്ട്ടിച്ചില്ല.തടസങ്ങളൊക്കെയും വിശ്വാസ കുട കൊണ്ട് തടഞ്ഞ് സ്ത്രീകളും കുട്ടികളടക്കമുള്ളവർ സ്ലീവാ പാതയിൽ ആദ്യന്തം പങ്കെടുത്തു.80 വയസിൻ്റെ നിറവിലും വികാരി ഫാദർ ജോസഫ് തടത്തിൽ ആദ്യന്തം കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.ദൈവം പ്രകൃതിയെ കൊണ്ട് നമ്മുടെ പാപങ്ങൾ ഇപ്പോൾ കഴുകി കളഞ്ഞിരിക്കയാണെന്ന് വചനം പങ്ക് വെച്ച റവറൻ ഫാദർ ബിജു കുന്നയ്ക്കാട്ട് പള്ളിയങ്കണത്തിലെ സമാപന പ്രാർത്ഥനയിൽ പറഞ്ഞു. സമാപന പ്രാർത്ഥനയ്ക്ക് ശേഷം തിരുവിലാവിൽ ചുംബനവും ,കഞ്ഞി നേർച്ചയുമുണ്ടായിരുന്നു.കുരിശിൻ്റെ വഴിക്ക് സഹ വികാരിമാരായ ഫാദർ ജോസഫ് ആലഞ്ചേരിൽ ,ഫാദർ ആൻ്റണി നങ്ങാപറമ്പിൽ ,ദീപക് മേനാമ്പറമ്പിൽ പള്ളികമ്മിറ്റിക്കാരായ രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം ,ജോഷി വട്ടക്കുന്നേൽ ,പി.ഡി മാണി കുന്നം കോട്ട് ,ബേബിച്ചൻ ചക്കാലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ പങ്കെടുത്ത് കുരിശിന്റെ വഴി
0
ശനിയാഴ്ച, ഏപ്രിൽ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.