തൃശ്ശൂർ: ഇറിഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പുനടത്തിയ പെരിഞ്ഞനം പാപ്പുള്ളി വീട്ടിൽ ഹരിസ്വാമി എന്ന ഹരിദാസൻ മറയാക്കിയത് ആത്മീയതയും സൗജന്യ വീടുനൽകലും.
ഹരിതം ഗ്രൂപ്പ് എന്ന പേരിൽ ഫാമും കടകളും നടത്തി അതിൽനിന്നുള്ള വരുമാനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോടികൾ കൊയ്തത്. ആഘോഷത്തിനായി കൈയഴിഞ്ഞ് സഹായിച്ച് നാട്ടുകാരിൽ വിശ്വാസം നേടി. തട്ടിപ്പുകൊണ്ട് നേടിയ പണംകൊണ്ട് നാട്ടുകാർക്ക് 13 വീടുകളാണ് നിർമിച്ചുനൽകിയത്. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി. തനിക്ക് ദിവ്യജ്ഞാനം ഉണ്ടെന്നും ശപിച്ചാൽ കുടുംബം മുഴുവൻ നശിക്കുമെന്നായിരുന്നു ഭീഷണി.ഇറിഡിയത്തിന്റെ പേരിൽ നിക്ഷേപിച്ച പണം ഒറ്റയടിക്ക് പിൻവലിച്ചാൽ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുമെന്നും പറഞ്ഞ് പണം തിരികെ നൽകാതെ വഞ്ചിച്ചു.പെരിഞ്ഞനത്തെ വീട്ടിൽവെച്ചാണ് തട്ടിപ്പിനുള്ള പണം വാങ്ങിയിരുന്നത്.ആർക്കും ഫോൺ നമ്പർ നൽകിയിരുന്നില്ല. സെൽഫോൺ ഉപയോഗിക്കില്ലെന്നായിരുന്നു നിക്ഷേപകരോട് പറഞ്ഞിരുന്നത്. എന്നാൽ, ഹരിദാസൻ 13 സിംകാർഡുകൾ സ്വന്തംപേരിൽ എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു.തട്ടിപ്പുസംബന്ധിച്ച പരാതിയെത്തിയതോടെ പണം തിരികെ നൽകുന്ന ചെറിയ അവധി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പറഞ്ഞ തീയതികളിലൊന്നും പണം നൽകിയില്ല. അതിനിടെയാണ് പോലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.