ഹൈദരാബാദ്: ഹൈദരാബാദില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ തീപ്പിടിത്തം.
കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. പരിഭ്രാന്തരായ താമസക്കാർ ഹോട്ടലില്‍നിന്ന് അതിവേഗം പുറത്തിറങ്ങി. സണ്‍റൈസേഴ്സ് താരങ്ങളും അപകടംകൂടാതെ പുറത്തിറങ്ങി.ബന്ജാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.ഈസമയം ഹൈദരാബാദ് ടീമംഗങ്ങള്‍ ഹോട്ടലിലുണ്ടായിരുന്നു. ആദ്യ ഫ്ളോറിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ പുകപടലങ്ങള്‍ നിറഞ്ഞു. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകാനുണ്ട്. ഹോട്ടലില്‍ ഇന്ന് വൈകീട്ട് തെലുഗു ചിത്രം ഒഡേല-2ന്റെ പ്രീറിലീസ് പരിപാടി നിശ്ചയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.