ചാലിശ്ശേരിയിൽ ജെ.എസ്. വി.ബി.എസ് സമാപിച്ചു

ചാലിശേരി സെൻറ് പിറേറ്ഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി എo പി പി എം സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ നടന്നു വന്ന ജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (JS VBS) വർണ്ണാഭമായ റാലിയോടെ ശനിയാഴ്ച സമാപിച്ചു.

ഞാൻ കർത്താവിൽ ആനന്ദിക്കും എന്നചിന്താവിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടുനിന്ന ജെ.എസ് വി.ബി എസിൽ സംഗീതം , ബൈബിൾ പഠനം , അലങ്കാരദിനം , സ്പോർട്സ് ദിനം , ദാന ർപ്പണം , ലഹരി വിരുദ്ധ പ്രതിജ്ഞ , വിനോദയാത്ര എന്നിവ ഉണ്ടായി.ശനിയാഴ്ച രാവിലെ കുർബ്ബാനക്ക്ശേഷം അങ്ങാടി ചുറ്റിയുള്ള വി. ബി. എസ് റാലി നടന്നു. സമാപന സമ്മേളനം വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ഉദ്ഘാടനം ചെയതു. സൺഡേസ്കൂൾ പ്രധാന അധ്യാപിക ഷീന മിൽട്ടൺ അധ്യക്ഷനായി.ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് ,അദ്ധ്യാപകരായ ലൂസിചെറിയാൻ, നവോമി കുഞ്ഞുമോൻ , ജോളി സണ്ണി , മോളി വിൽസൻ , ലീഡർമാരായ ആൽബിൻ ആൻ്റണി , കെ.എസ് ആൻമേരി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.ജെ എസ് വി.ബി എസിന് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , സൺഡേ സ്കൂൾ പ്രധാനദ്ധ്യാപിക ഷീന മിൽട്ടൺ , സ്റ്റാഫ് സെക്രട്ടറി ജിനുവിനു , അദ്ധ്യാപകരായ ലെന്ന സജി , ജിനുനോബി , ഹന്ന കൊള്ളന്നൂർ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !