കേരളത്തിലെ ഏറ്റവും ട്രസ്റ്റഡ് വിദേശ വിദ്യാഭ്യാസ പ്രദർശനമായ എഡ്‌റൂട്ട്സ് എബ്രോഡ് എഡ്യു എക്സ്പോ 2025 ഏപ്രിൽ 23 മുതൽ മെയ് 08 വരെ കേരളത്തിലെ ആറു നഗരങ്ങളിലും കോയമ്പത്തൂരുമായി നടത്തപ്പെടുന്നു. ഒപ്പം ഒരു എക്സ്ക്ലൂസീവ് യുകെ Student-Educator മീറ്റും British Council–ന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി കൊച്ചിയിൽ നടത്തപ്പെടുന്നുണ്ട്.
ആഗോളവൽക്കരണത്തിന്റെയും എഐ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെയും സ്വാധീനം എല്ലാ മേഖലകളിലും പ്രകടമായിരിക്കുന്നു. വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളും ഒട്ടും വ്യത്യസ്തമല്ല. വെറുമൊരു ട്രെൻഡിനപ്പുറം ഇന്ന് വിദേശ വിദ്യാഭ്യാസത്തെ വേറിട്ടു നിർത്തുന്ന പല ഘടകങ്ങളുമുണ്ട്. പഠന മേഖലകളിലും കോഴ്സുകളിലും ഉണ്ടാവുന്ന മാറ്റങ്ങളും വൈവിധ്യവും മാറുന്ന കാലത്തിനനുസരിച്ചു പരിണമിച്ചു കൊണ്ടിരിക്കുന്ന അധ്യാപന രീതിശാസ്ത്രത്തിലും പ്രകടമാണ്.വിധത്തിലും പൊരുത്തപ്പെടാതെ നിൽക്കുന്ന അനവധി കോളേജുകളും യൂണിവേഴ്സിറ്റികളും നമ്മുടെ നാട്ടിലുണ്ട് എന്നതും ഒരു വസ്തുതയാണ്.
കഴിഞ്ഞ ഒരു ദശകം എടുത്താൽ കേരളത്തിലെ പല കോളേജുകളിലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നേരിടുന്നുണ്ട് എന്ന് കാണാം. പല ബാച്ചുകളും നിർത്തുകയോ മറ്റു കോളേജുകളിലേക്കു ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യേണ്ട സ്ഥിതിയിലാണ്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണമോ ഓരോ വർഷവും കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 13 ലക്ഷത്തിൽ എത്തി നിൽക്കുന്നു. വിദേശത്തെ പ്രാക്ടിക്കൽ നൈപുണ്യ വികസനത്തിന് മുൻതൂക്കം നൽകുന്ന അധ്യാപന ശൈലിയും മികച്ച അടിസ്ഥാനസൗകര്യങ്ങളും അവരെ ആകർഷിക്കുന്നതിലും അത്ഭുതപ്പെടാനില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.