തിരുവനനന്തപുരം:മഞ്ഞച്ചേലയണിഞ്ഞ ഉണ്ണിക്കണ്ണനും കൊന്നപ്പൂവും ഇന്ന് മലയാളികൾക്ക് വിഷുക്കണിയാവും.
കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കിയാണ് ഒരിക്കൽക്കൂടി വിഷു എത്തുന്നത്. കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും മലയാളികൾ ആഘോഷിക്കും.നിറഞ്ഞു കത്തുന്ന നിലവിളക്കും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും സമൃദ്ധിയുടെ പ്രതീക്ഷ പകരും . കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാവും.സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാവും കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടുകഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്.ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മബലത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ് മലയാളിയ്ക്ക് വിശുദ്ധിയുടെ ഈ ദിനം.
ഏവർക്കും ഡെയ്‌ലി മലയാളി ന്യൂസിന്റെ വിഷുദിനാശംസകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.