തിരുവനന്തപുരം : കാര്‍ഷികമേഖലയുടെ നവീകരണത്തിനായി ലോക ബാങ്ക് നല്കിയ 140 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വകമാറ്റിയെന്ന് ആക്ഷേപം. അടുത്ത മാസം അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം ഇതു സംബന്ധിച്ച് പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേനൈസേഷന് പ്രൊജക്റ്റ്) പദ്ധതിക്ക് അനുവദിച്ച പണമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വകമാറ്റിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ ചെലവുകള്‍ക്കായി പണം വകമാറ്റുകയായിരുന്നു.
കേര പദ്ധതിക്കായി ലോക ബാങ്ക് തുക അനുവദിച്ച് ഒരാഴ്ചയ്ക്കം പദ്ധതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റിയിട്ടില്ലെന്നും കരാര്‍ വ്യവസ്ഥ ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് ലോക ബാങ്ക് വിലയിരുത്തല്‍.2366 കോടി രൂപയുടെ കേര പദ്ധതിയില്‍ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്. 2024 ഒക്ടോബര്‍ 31നാണ് ലോകബാങ്ക് പദ്ധതി അംഗീകരിച്ചത്. 2025 മാര്‍ച്ച് 17ന് ആദ്യഗഡുവായ 139.66 കോടി കൈമാറി. എന്നാല്‍ ഇത് നിശ്ചിതസമയത്തിനുള്ളില്‍ പദ്ധതി അക്കൗണ്ടലേക്കു മാറ്റാതെ സാമ്പത്തികവര്‍ഷ അവസാനത്തെ ചെലവുകള്‍ക്കായി ധനവകുപ്പ് ഉപയോഗപ്പെടുത്തിയെന്നാണ് ആക്ഷേപം.
2023ല്‍ ചര്‍ച്ച തുടങ്ങിയ പദ്ധതി ലോക ബാങ്ക് അംഗീകരിക്കുന്നത് 2024 ഒക്ടോബര്‍ 31 നാണ്. ലോകബാങ്ക് സഹായത്തിലെ ആദ്യ ഗഡു 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17നാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥയെങ്കിലും അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല. സാമ്പത്തിക വര്‍ഷാവസനത്തെ ചെലവുകള്‍ക്കായാണ് പണം ധനവകുപ്പ് പിടിച്ചു വച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേര പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 5 വര്‍ഷം കാലാവധിയുള്ള പദ്ധതി ഫെബ്രുവരി മൂന്നിനാണ് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. തുക വകമാറ്റിയതോടെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സഹായം ലഭിക്കേണ്ട പദ്ധതി പ്രതിസന്ധിലായെന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.