വൈക്കം കായലോരബീച്ചിൽ അശാസ്ത്രീയമായി നിർമിച്ച ശൗചാലയം പൊളിച്ചുനീക്കണമെന്ന്‌ ആരോപിച്ച് സി പിഎം പ്രതിഷേധിച്ചു

വൈക്കം: വൈക്കം കായലോരബീച്ചിൽ അശാസ്ത്രീയമായി നിർമിച്ച ശൗചാലയം പൊളിച്ചുനീക്കണമെന്നും സത്യാഗ്രഹ സ്മാരകത്തിനുള്ളിൽ മാലിന്യവണ്ടിയുടെ പാർക്കിങ് കേന്ദ്രമാക്കിയെന്ന് ആരോപിച്ചും സിപിഎം പ്രതിഷേധിച്ചു. ബീച്ചിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗത്താണ് വികസന പ്രവർത്തനങ്ങൾക്കെല്ലാം തടസ്സമായി ശൗചാലയം നിർമിച്ചിരിക്കുന്നത്.

ആറ് ഏക്കറിൽ അധികം വരുന്ന ബീച്ചിൽ ശൗചാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഒട്ടേറെ സ്ഥലം ഉണ്ടായിട്ടും ആളുകൾ കൂട്ടമായി ഇരിക്കുന്ന സ്ഥലത്താണ് ഇത് നിർമിച്ചിരിക്കുന്നത്.മതിയായ സ്ഥലസൗകര്യം പോലും ശൗചാലയത്തിനുള്ളിൽ ഇല്ല. നൂറുകണക്കിന് സഞ്ചാരികളും നാട്ടുകാരും എത്തുന്ന സത്യാഗ്രഹ സ്മാരകത്തിൽ ഗാന്ധിപ്രതിമയ്ക്ക് കീഴിലാണ് മാലിന്യവണ്ടി നഗരസഭ നാളുകളായി ഇടുന്നതെന്നും സിപിഎം. ആരോപിച്ചു.
ഏരിയാ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.സുജിൻ അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം സി.പി.ജയരാജ്, ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി. രാജേഷ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, നഗരസഭ കൗൺസിലർ കവിത രാജേഷ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !