കോട്ടയം: ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ് വിമർശനം. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണം എന്നും എൻഎസ്എസ് നിലപാട് വ്യക്തമാക്കി.
'നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയണമെങ്കില്‍ ഓരോ വിശേഷ ദിവസത്തോടനുബന്ധിച്ചുള്ള മദ്യവില്‍പ്പനയെ സംബന്ധിച്ചുള്ള കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ലഹരിവസ്തുക്കളും മദ്യവും സുലഭമായി ലഭിക്കാനുണ്ടാക്കിയ സാഹചര്യമാണ് ഇതിന് കാരണം. ഓരോ ദിവസവും നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും വ്യക്തമാക്കുന്നതും അതുതന്നെയാണ്'. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലുടെ അഭിപ്രായപ്പെട്ടു.സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിംഗ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.ലഹരി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത എൻഎസ്എസ് ലഹരിക്കെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് നിർദേശം നൽകി.
ഇപ്പോഴത്തെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും ഇനി വരും നാളുകളിൽ മദ്യത്തിന്റെ അടക്കമുള്ള വിൽപനയിലും നിയന്ത്രണമുണ്ടാക്കണം എന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.