പാലാ: പാലാ അൽഫോൻസാ കോളേജിൽ നടത്തിവരുന്ന ദശ ദിന സമ്മർ ക്യാമ്പിൽ സ്വയം പരിചരണത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി നിഷ ജോസ് കെ മാണി നിർവഹിച്ചു.
തുടർന്ന് സ്വയം പരിചരണവും ആരോഗ്യമുള്ള ബന്ധങ്ങളും എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയും കൂടുതൽ കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിച്ച വരെ ആദരിക്കുകയും ചെയ്തു. ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും നയിക്കുന്നതിനും സോഷ്യൽ മീഡിയ മുതലായ സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികൾ അനുഭവ കഥകളിലൂടെ മനസ്സിലാക്കി.അൽഫോൻസാ കോളജിന്റെയും ലയൺസ് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പ് എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായി ഉള്ളതാണ്. ഏപ്രിൽ 22 മുതൽ മെയ് 3 വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന ഈ ക്യാമ്പിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം.ചെസ്സ്, യോഗ, എയറോബിക്സ്, ഡ്രോയിംഗ്, കൈത്തയ്യൽ, ബേക്കിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിനു പുറമേ, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം, കൗൺസിലിംഗ് തുടങ്ങി വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്ന വിവിധ പരിപാടികളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബാസ്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, കരാട്ടെ, ഫോട്ടോഗ്രഫി, കൺടെന്റ് ക്രിയേഷൻ എന്നിവയിലും വിദ്യാർത്ഥിനികൾക്ക് പരിശീലനം ലഭിക്കും. ഓരോ കുട്ടിക്കും താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അൽഫോൻസാ കോളജ് സമ്മർ ക്യാമ്പിൽ സ്വയം പരിചരണ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു
0
വെള്ളിയാഴ്ച, ഏപ്രിൽ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.