കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകന്റെ ആക്രമത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്.
കണ്ണാടിപ്പൊയിൽ സ്വദേശി രതിയെയാണ് മകൻ രദിൻ കുക്കറിന്റെ അടപ്പുകൊണ്ട് തലക്ക് അടിച്ചത്. മകൻ , ഭർത്താവ് , മകന്റെ ഭാര്യ എന്നിവരാണ് മർദിച്ചതെന്ന് എന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമമെന്ന് രതി പറഞ്ഞു.കഴുത്ത് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ഗൾഫിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് രതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ബാലുശ്ശേരി പൊലീസിലാണ് പരാതി നൽകിയത്.സംഭവം നടക്കുമ്പോൾ രതിയുടെ ഇളയ മകളും ഉണ്ടായിരുന്നു. പരുക്കേറ്റ രതിയെ സംഭവം നടന്ന അന്ന് തന്നെ രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ടെങ്കിലും അടി വയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.സ്വത്ത് തർക്കം; കോഴിക്കോട് മകന്റെ ആക്രമണത്തിൽ അമ്മക്ക് ഗുരുതര പരിക്ക്
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.