ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ

കൊച്ചി: അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ടുപേർ പോലീസ് പിടിയിൽ.

ഒഡിഷ കന്ധമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്ഥിരമായി കഞ്ചാവ് കടത്തി വിൽപ്പന നടത്തുന്നവരാണിവർ. ഒഡിഷയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കു വാങ്ങി ഇവിടെ പതിനയ്യായിരം, ഇരുപതിനായിരം രൂപ നിരക്കിൽ മൊത്തമായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചുപോകും. കുറച്ച് നാളുകളായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐമാരായ കെ.പ്രദീപ് കുമാർ, എം.എസ് ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ് , സീനിയർ സിപിഒമാരായ അജിത തിലകൻ, എം.ആർ മിഥുൻ, അജിത്കുമാർ, കെ.ആർ മഹേഷ്, സി പി ഒ മാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !