വേനൽ കടുത്താൽ പിന്നെ നമുക്കൊക്കെ ദാഹമാണ്.
ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയവുമാണ് വേനൽക്കാലം. എന്തെന്നാൽ നിങ്ങളുടെ ശരീരത്തിൽ ഏറ്റവും ആവശ്യമായ വസ്‌തു ജലാംശമാണ്. നിർജ്ജലീകരണം നടക്കാൻ ഏറ്റവും അധികം സാധ്യതയുള്ള സമയം കൂടിയാണ് വേനൽക്കാലം. ഓരോ ദിവസവും കഴിയുന്തോറും നമ്മുടെ നാട്ടിൽ വെയിലിന്റെ കാഠിന്യവും ചൂടും കുറയുകയാണ്.ഈ സമയത്ത് ചൂടുള്ളതും നിർജ്ജലീകരണത്തിന് സാധ്യതയുള്ളതുമായ പാനീയങ്ങൾ ഒന്നും കുടിക്കാതിരിക്കുക എന്നതാണ് നാം ആദ്യം ചെയ്യേണ്ടത്. പരമാവധി വീടുകളിൽ തന്നെ തയ്യാറാക്കുന്ന പാനീയങ്ങൾ കുടുക്കാൻ ശ്രമിക്കുക. മാത്രമല്ല കടകളിൽ നിന്ന് കിട്ടുന്ന കാർബണേറ്റഡ് ഡ്രിങ്കുകളും പരമാവധി ഒഴിവാക്കേണ്ട സമയമാണിത്. നിങ്ങൾക്ക് വീടുകളിൽ തന്നെ പരീക്ഷിക്കാവുന്ന ചില ശീതള പാനീയങ്ങൾ നോക്കാം.നാരങ്ങാവെള്ളം
ചൂടിനെ നേരിടാൻ സഹായിക്കുന്ന ഒരു ഉന്മേഷദായക പാനീയമാണ് നാരങ്ങാവെള്ളം. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും രക്തസമ്മർദ്ദം നിലനിർത്തുകയും ചെയ്യുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് കലർത്തി ഒരു നുള്ള് ഉപ്പ് ചേർക്കുക. ഈ പാനീയം ദാഹം ശമിപ്പിക്കുകയും സൂര്യാതപത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുകയും ചെയ്യുന്ന ഒന്നാണ്.
മോരുവെള്ളംമോരുവെള്ളം എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു പാനീയമാണ്, ഇത് ചൂടിനെ ചെറുക്കാനും സഹായിക്കുന്നു. പ്രോബയോട്ടിക്‌സിൽ സമ്പുഷ്‌ടമായ ഇത് ദഹനത്തെ സഹായിക്കുകയും അവശ്യ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു. മോര് വെള്ളത്തിൽ കലർത്തി, ഉപ്പ്, വറുത്ത ജീരകപ്പൊടി, മല്ലിയില എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്താൽ പിന്നെ വേറൊന്നും വേണ്ട.
നാരങ്ങ, പുതിനയില, കക്കിരി വെള്ളം
നാരങ്ങ, പുതിനയില, കക്കിരി, ഉപ്പ് എന്നിവ കലർത്തിയോ യോജിപ്പിച്ചോ രാത്രി മുഴുവൻ ഫ്രിഡ്‌ജിൽ വയ്ക്കുക. വെള്ളം വീണ്ടും വീണ്ടും ചേർത്ത് ദിവസം മുഴുവൻ കുടിക്കുക. ഈ ഉന്മേഷദായക പാനീയത്തിൽ ഉയർന്ന ജലാംശമുണ്ട്. പുതിന ശരീരത്തെ തണുപ്പിക്കുമ്പോൾ ആരോഗ്യകരമായ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
പച്ചമാങ്ങാ ജ്യൂസ്
പച്ചമാങ്ങ തിളപ്പിച്ച് വെള്ളം, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുമായി കലർത്തി വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മറ്റൊരു ഉന്മേഷദായകവും രുചികരവുമായ പാനീയമാണ് ഇത്. വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന ജലാംശവും ഇലക്ട്രോലൈറ്റുകളും ക്ഷീണം അകറ്റുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.