വേനൽക്കാലമാണ് ഇപ്പോൾ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല.
പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്. വേനലിന്റെ കാഠിന്യം ഒട്ടും കുറയുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. വേനൽ മഴ പലയിടത്തും സജീവമായി തന്നെയുണ്ട്. എങ്കിലും താപനിലയിൽ ഒട്ടും കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ എല്ലാവരും ഭക്ഷണ കാര്യത്തിലും ജീവിതശൈലിയിലും ഒക്കെ ശ്രദ്ധ പുലർത്തണം.നമ്മുടെ ഭക്ഷണ രീതികൾ പലപ്പോഴും നമ്മെ അനാരോഗ്യവാന്മാർ ആക്കുന്നതാണ്. അതിനാൽ തന്നെ എപ്പോഴും അതിലൊരു ശ്രദ്ധ പുലർത്തുന്നത് എക്കാലവും നല്ലതാണ്. ഇതിനായി കൂടുതൽ ജലാംശമുള്ള ഭക്ഷണം കഴിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ പഴങ്ങൾ കഴിക്കുന്നതാവും ഏറ്റവും അനുയോജ്യമെന്ന് പറയാം. കാരണം പഴങ്ങളിൽ അധികവും ജലാംശം അധികമായി അടങ്ങിയിരിക്കുന്നതാണ്.
ദിവസം ഏതെങ്കിലും പഴവർഗങ്ങളോ അവയുടെ ജ്യൂസോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ഡയറ്റീഷ്യൻമാർ തന്നെ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഓറഞ്ച്, മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയാവും നമ്മൾ കൂടുതലായി വാങ്ങുന്നതും കഴിക്കുന്നതും. കാരണം അവയുടെ കുറഞ്ഞ വില അതിലെ പ്രധാന ഘടകമാണ്.എന്നാൽ നിങ്ങൾ ഉറപ്പായും കഴിക്കേണ്ട ഒന്നാണ് ഉറുമാമ്പഴം എന്ന് കൂടി അറിയപ്പെടുന്ന അനാർ. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഇതൊരിക്കലും നിങ്ങൾ മിസ് ചെയ്യരുത്. ഇത് പതിവായി കഴിക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ഒട്ടേറെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ കൊണ്ടു വരാൻ സഹായിക്കുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്നറിയാം.
ഉറുമാമ്പഴത്തിന്റെ ഗുണങ്ങൾ
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്‌ടം: നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, കാൻസർ എന്നിവയിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ഉയർന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്‌സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാനും ഇതിന് കഴിയും.
ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തും: വയറിളക്കം, മറ്റു ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ഉറുമാമ്പഴത്തിന്റെ ജ്യൂസ്. ആരോഗ്യകരമായ രീതിയിൽ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ഇവ നിങ്ങളുടെ ദഹവ്യവസ്ഥയെ മെച്ചപ്പെടുത്തും.
ഹൃദയാരോഗ്യത്തിന് ഉത്തമം: രക്താതിമർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടുത്താനും, ശരീരത്തിലെ രക്തയോട്ടം കൂട്ടാനും അനാർ ജ്യൂസ് സഹായിക്കും. ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നല്ലൊരു പഴ വർഗം തന്നെയാണ്. ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് അനാർ.രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും: വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശക്തി കൂട്ടാൻ അനാർ ജ്യൂസിനു സാധിക്കും. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും അനാറിന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ അനാറിനെ ആ രീതിയിലും പ്രയോജനപ്പെടുത്താം.
കാൻസറിനെ ചെറുക്കാം: പതിവായി അനാർ ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാൻസറുകളെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്സും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം പ്രോസ്‌റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ വളർച്ചയെ തടയുമെന്നാണ് പറയുന്നത്.
ചർമത്തിന്റെ ആരോഗ്യം നിലനിർത്തും: ചർമത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്ന് കൂടിയാണ് അനാർ. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും യുവത്വം നിലനിർത്താനും അനാർ അനുയോജ്യമായ ഓപ്‌ഷനുകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.