കൊല്ലം: കൊല്ലത്ത് സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ.
വാടി സ്വദേശി നിഥിന്(21) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്ക് മരുന്നും നല്കി ലഹരിക്ക് അടിമയക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. കൊല്ലം എ.സി.പി ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ മേൽനോട്ടത്തിൽ നഗരത്തിൽ ലഹരി പരിശോധന ശക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.