ഡ്രഗ് ഫ്രീ കേരള സൈക്ലാത്തോൺ സൈക്കിൾ യാത്രക്ക് സ്വീകരണം നൽകി
0DAILY CENTRAL DESK 📩: dailymalayalyinfo@gmail.comബുധനാഴ്ച, ഏപ്രിൽ 23, 2025
എടപ്പാൾ: ഹെൽത്ത് കെയർ ഫൌണ്ടേഷൻ , കേരള പോലീസ്, സംസ്ഥാന എക്സ്സൈസ് വിമുക്തി , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഡ്രഗ് ഫ്രീ കേരള സൈക്ലാത്തോൺ സൈക്കിൾ യാത്രക്ക് എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ രാസലഹരിക്കെതിര ഡ്രഗ് ഫ്രീ കേരള എന്ന സന്ദേശമുയര്‍ത്തിയാണ് കോഴിക്കോട് താമരശ്ശേരിയില്‍ മുതൽ തിരുവന്തപുരം വരെ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.വിവിധ ജില്ലകളിൽ നിന്ന് 12 വയസ് മുതൽ 65 വയസ് പ്രായം വരെയുള്ള നാൽപതോളം അംഗങ്ങളാണ് സൈക്കിൾത്തോണിൽ പങ്കെടുക്കുന്നത്.
താമരശ്ശേരി പൂനൂരിൽ ചൊവ്വാഴ്ച കെ. സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.ജനറൽ സെക്രട്ടറി സി കെ ഷമീർ ബാവ അധ്യക്ഷനായി. ബാലുശേരി റൂറല്‍ എസ്.പി ബൈജു സൈകിൾത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് കമ്മീഷണർ സുഗുണന്‍ ലഹരിവിരുദ്ധ സന്ദേശം നൽകി. നജീബ് കാന്തപുരം എം എൽ എ മുഖ്യപ്രഭാഷണം നടത്തി.തൃശൂർ , എറണാകുളം ,ആലപ്പുഴ, കൊല്ലം ജില്ലയിലൂടെ കടന്ന് തിരുവനന്തപുരത്ത് 26 ന് നടക്കുന്ന സമാപനം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
എടപ്പാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡന്റ് പ്രകാശൻ, സെക്രട്ടറി ശങ്കരനാരായണൻ, അസീസ്, ഷിജിത്, ബൈനേഷ് കെ അബ്ദുൽ മജീദ്, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു. യാത്രക്ക് ചെയർമാൻ കെ അബ്ദുൾമജീദ് , കോർഡിനേറ്റർ ഹെഡ് ഷംസുദ്ദീൻ ഏകര്യൂർ , മീഡിയ കോഡിനേറ്റർ വി. നൗഫൽ , കെ. കെ വിഷ്ണു , ഷൈജ സദാനന്ദൻ എന്നിവരാണ് നേതൃത്യം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.