നോർത്ത് പറവൂർ: അംബേദ്കർ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്‌ഡിപിഐയുടെ ദൗത്യമെന്നും പുതിയ കാലഘട്ടത്തിൽ എല്ലാ പ്രസ്ഥാനങ്ങളും അവരുടെ രാഷ്ട്രീയ ദൗത്യമായി അത് തിരിച്ചറിയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.
ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം എസ്‌ഡിപിഐ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും എസ്ഡിപിഐ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾക്കൊപ്പം താനും ഉണ്ടാകുമെന്നും പരിപാടിയിൽ സംസാരിച്ച മുൻ എംപി കെ പി ധനപാലൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് അജ്മൽ കെ മുജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി സ്വാഗതം പറഞ്ഞു. വെൽഫയർ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ എച്ച് സദക്കത്ത്, സാമൂഹിക പ്രവർത്തകൻ അജിതാഘോഷ്, കെ.പി എം എസ് മുൻ സംസ്ഥാന സമിതി അംഗം ഷിബു ഏഴിക്കര ,എസ്‌ഡിറ്റിയു ജില്ലാ സെക്രട്ടറി യാക്കൂബ് സുൽത്താൻ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മൽ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി എൻ കെ നൗഷാദ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് ഷമീർ, അറഫ മുത്തലിബ്,ജില്ലാ കമ്മിറ്റി അംഗങ്ങൾ ഷാനവാസ് സി എസ്, സാദിക്ക് എലൂക്കര എന്നിവർ നേതൃത്വം നൽകി. പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് പറവൂർ നന്ദി പറഞ്ഞു.അംബേദ്കർ ചിന്തകളെ രാഷ്ട്രീയമായി നയിക്കുകയാണ് എസ്‌ഡിപിഐയുടെ ദൗത്യം; മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
0
തിങ്കളാഴ്ച, ഏപ്രിൽ 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.