ദുബായ്: ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി.
കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് -ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു. സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഷെയ്ഖ് ഹംദാൻ രാജ്യത്തെ നേതൃത്വവുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നതതല ചർച്ചകൾ നടത്തും.ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധത്തെക്കുറിച്ചും സ്നേഹ-സഹോദര ബന്ധത്തെക്കുറിച്ചും മുൻ ഭരണാധികാരികൾ, നിലവിലെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്ക് ഇന്ത്യയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.കൂടാതെ, വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ശാസ്ത്ര, കലാ, വിനോദ മേഖലകളെക്കുറിച്ചുമെല്ലാം അറിവുള്ള പുതുതലമുറയിലെ ഒരു ഭരണാധികാരിയിൽ നിന്ന് നല്ലത് കേൾക്കുമ്പോൾ യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ പ്രവാസി ഇന്ത്യക്കാർക്ക് ഉണ്ടാകുന്ന ആഹ്ളാദവും പ്രതീക്ഷയും ചെറുതല്ല.ദ്വിദിന സന്ദർശനത്തിൽ ഷെയ്ഖ് ഹംദാൻ ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷിബന്ധം ദൃഢപ്പെടുത്തുന്നതിനും വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ചർച്ചകളാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായും ഇതര മന്ത്രിമാരുമായും ബിസിനസ് പ്രമുഖരുമായും നടത്തുക.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ; ഡൽഹി വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് സുരേഷ് ഗോപി
0
ചൊവ്വാഴ്ച, ഏപ്രിൽ 08, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.