അൽകോബാർ: ബഹ്റൈനിൽ നിന്നും മടങ്ങും വഴിയിൽ ഹൃദയാഘാതം അനുഭവപ്പെട്ട സൗദി പ്രവാസി മലയാളി അന്തരിച്ചു.
തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ സഹദേവൻ (48) ആണ് മരിച്ചത്. ഈദ് അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി മടങ്ങുമ്പോൾ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വച്ച് ദേഹാസ്വാസ്ഥത അനുഭവപെട്ട പദ്‌മകുമാറിന് ബോധക്ഷയം വന്നു.കോസ് വോ ഇമിഗ്രേഷൻ കൗണ്ടർ കടന്ന് സൗദി അതിർത്തി കടന്ന ശേഷമാണ് ബോധരഹിതനാവുന്നത്. ഉടൻ തന്നെ അൽകോബാർ അൽ യൂസുഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വനജാക്ഷി, സഹദേവൻ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ യമുന, മകൾ നിസ. ജുബൈലിലെ ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ടാങ്ക് ഡിപ്പാർട്മെന്റ് മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു.അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും നിയമനടപടികൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.