കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ.
സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്.അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ ഐഡി.യും പാസ്‌വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.