തൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
സാമൂഹിക ക്ഷേമ പെന്ഷന് പോലും യഥാസമയം കൊടുത്തുവീട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി പറയുന്ന സര്‍ക്കാരാണ് കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാന്‍ നികുതിയും ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം പ്രതിഷേധാര്‍ഹമാണ്. ആഘോഷങ്ങള്‍ക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി മാത്രം 20.71 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.എന്റെ കേരളം എന്ന പേരില്‍ ഒരാഴ്ച നീളുന്ന പ്രദര്‍ശന വിപണന മേളകളാണ് സംഘടിപ്പിക്കുന്നത്. ശീതീകരിച്ച കൂറ്റന്‍ ജര്‍മന്‍ നിര്‍മിത പന്തലുകളാണ് പരിപാടികള്‍ക്കായി നിര്‍മിക്കുന്നത്. ഇവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് (ഐഐഐസി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നല്‍കും.
ഈയിനത്തില്‍ മാത്രം 42 കോടി രൂപയാണ് ചെലവിടുന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കണ്‍സോര്‍ഷ്യം വിവിധ കമ്പനികള്‍ക്കു വീതിച്ചു നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്.ഇങ്ങനെ പിആര്‍ ഏജന്‍സി വഴിയും പരസ്യ ബോര്‍ഡുകളുള്‍പ്പെടെ പ്രചാരണങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കേ പൊതു ഖജനാവിലെ പണം ധൂര്‍ത്തടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര് സിയാദ്, റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്സണ് കണ്ടച്ചിറ, എം എം താഹിര്‍, കൃഷ്ണന് എരഞ്ഞിക്കല്‍, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ജില്ലാ പ്രസിഡൻ്റുമാർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.