എറണാകുളം: മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.
ആലപ്പുഴ സ്വദേശി അബ്ബാസ് സൈനുദീൻ ആണ് പിടിയിലായത്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന തീർത്ഥാടകരുടെ മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്.പളളി അധികൃതർ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലായത്. പള്ളിയുടെ പരിസരത്ത് നിന്നാണ് അധികൃതർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
വിലകൂടിയ ഫോണുകളും എയർപോഡുകളും അടക്കം പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലനിൽക്കുന്നതായും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.