കാപ്പി കുടിക്കുന്നത് ഒരു ശീലമാണ്; പക്ഷേ എല്ലാവർക്കും അത് ഗുണമല്ല

കാപ്പിയും ചായയും ഒക്കെ കുടിക്കുന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

സാധാരണയായി മലയാളികളുടെ ഇഷ്‍ട പാനീയങ്ങളാണ് കാപ്പിയും ചായയും. ചിലർക്ക് ഇവ കുടിച്ചില്ലെങ്കിൽ തലവേദന വരെ ഉണ്ടാവാറുണ്ട്. മറ്റ് ചിലർക്ക് ആവട്ടെ സമ്മർദ്ദം നിയന്ത്രിക്കാനും മനസിനെ നിയന്ത്രിക്കാനും ഒക്കെ ഇവ കുടിക്കുമ്പോൾ സാധിക്കാറുണ്ടെന്നും പറയപ്പെടുന്നു. ആസക്തി ഉളവാക്കുന്ന പാനീയങ്ങളാണ് ഇവയെന്നതിൽ തർക്കമില്ല.

പലപ്പോഴും നമ്മൾ ഭക്ഷണത്തേക്കാൾ ഏറെ കാപ്പിയും ചായയും ഒക്കെ കുടിക്കുന്ന സമയവും ഉണ്ടാവാറുണ്ട്. ഒട്ടേറെ പേരുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി എന്നതിൽ സംശയമില്ല. പലതരം വെറൈറ്റി കാപ്പികൾ നമ്മൾക്ക് മുന്നിലുണ്ട് എന്നതാണ് മറ്റൊരു കാര്യം. പലതിനും ആവശ്യക്കാരും ഏറെയാണ്. എങ്കിലും കാപ്പിയായാലും ചായയായാലും ഒരു പരിധിക്കപ്പുറം അവയെ ആശ്രയിക്കുന്നതും കഴിക്കുന്നതും നമുക്ക് ദോഷം ചെയ്യും.

കൂടാതെ എല്ലാവർക്കും കുടിക്കാൻ കഴിയുന്ന പാനീയങ്ങളാണോ ഇവയെന്ന കാര്യത്തിൽ എക്കാലത്തും തർക്കങ്ങൾ നിലനിന്നിരുന്നു. എന്തായാലും കാപ്പിയുടെ കാര്യമെടുത്താൽ ഇതൊരിക്കലും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വസ്‌തുവല്ല. കാപ്പി കുടിക്കാൻ പാടില്ലാത്ത ചില വിഭാഗം ആളുകളും നമുക്ക് ചുറ്റുമുണ്ട്. എന്താണ് കാപ്പിയുടെ ഈ ദൂഷ്യവശമെന്നും ആർക്കൊക്കെയാണ് ഇത് ദോഷമാവുകയെന്നും നോക്കാം.
കാപ്പി ആരൊക്കെ ശ്രദ്ധിക്കണം

മെറ്റബോളിസം മന്ദഗതിയിലായ വ്യക്തികൾ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് അവരുടെ മെറ്റബോളിക് നിരക്ക് കൂടുതൽ മന്ദഗതിയിലാക്കും. കുടലിന്റെ ആരോഗ്യം മോശമായവർക്കും ദഹന പ്രശ്‌നങ്ങൾ ഉള്ളവർക്കും അസ്വസ്ഥത അനുഭവപ്പെടാം. വയറുവേദന, മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കാപ്പി കുടിക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തണം. കാരണം ഇത് രക്തസമ്മർദ്ദത്തിൽ താൽക്കാലിക വർധനവിന് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ്. ഈ വർധനവ് ഇതിനകം രക്താതിമർദ്ദം ബാധിച്ചവർക്ക് പ്രശ്‌നമുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത് ഹൃദയ സംബന്ധമായ സങ്കീർണതകൾക്ക് കാരണമായേക്കും.

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ നിങ്ങൾ കരുതുന്നത് പോലെ നിസാര വസ്‌തുവല്ല. ഉത്കണഠയോ ഉറക്കമില്ലായ്‌മയോ ഉള്ള ആളുകൾക്ക് കഫീൻ കഴിക്കുന്നതിലൂടെ കൂടുതൽ മോശമായ ലക്ഷണങ്ങൾ അനുഭവപ്പെടാം. ഇത് അസ്വസ്ഥത വർദ്ധിപ്പിക്കുകയും ഉത്കണ്ഠ വർധിപ്പിക്കുകയും ഉറക്കത്തെ പോലും ബാധിക്കുകയും ചെയ്യും.

ഗർഭിണികളായ സ്ത്രീകൾ കാപ്പി കഴിക്കുന്നത് കുറയ്ക്കണം എന്നാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. കാരണം അമിതമായ ഉപഭോഗം ഗർഭപിണ്ഡത്തിന്റെ വികാസത്തെ ബാധിക്കുകയും സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന കഫീൻ അളവ് കുട്ടികളുടെ വളർച്ചാ തടസത്തിനും മറ്റ് സങ്കീർണതകൾക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !