കോട്ടയം: വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി.
വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലവും കത്തിച്ചു.തുടർന്ന് ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രമോദ് ബി, ശ്രീകാന്ത് എം.എസ്, ജില്ലാ കമ്മിറ്റി അംഗം റ്റോമി ഈറ്റത്തോട്ട്, പൂഞ്ഞാർ തെക്കേര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജി സിബി, ആനിയമ്മ സണ്ണി, സജി കദളിക്കാട്ട്, ബി.ജെ.പി നേതാക്കളായ പി.കെ രാജപ്പൻ പുളിക്കൽ, രമേശൻ പി.എസ്, സോമരാജൻ ആറ്റുവേലിൽ, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, സജീ പി.കെ, കെ.എസ് വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി
0
ശനിയാഴ്ച, ഏപ്രിൽ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.