പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രോമത്തിൽ തൊടാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
ഹെഡ്ഗേവാർ പേരു വിവാദത്തെ തുടർന്ന് രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തിലായിരുന്നു സുധാകരന്റെ പ്രസംഗം. 'അഭ്യാസവും വെട്ടും കുത്തും ഒന്നും നിങ്ങൾക്ക് മാത്രം ഉള്ളതല്ല. ഞങ്ങൾ കൊത്തിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ ഈ പാർട്ടിക്കകത്ത് ഉണ്ടെന്ന് ഞാൻ ഇവിടെ പരസ്യമായി പ്രഖ്യാപിക്കുകയാണ്.രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടിയില്ലെങ്കിൽ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം ഉണ്ടാവില്ല എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല' എന്നാണ് സുധാകരൻ പ്രസംഗിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.