പുനലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവര്‍ മരിച്ചു

പുനലൂര്‍ : പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

പത്തനാപുരം കടയ്ക്കാമണ്‍ നഗറില്‍ പ്ലോട്ട് നമ്പര്‍ 72-ല്‍ മഹേഷ് (30) ആണ് മരിച്ചത്. കാര്‍ യാത്രക്കാരന്‍ പുനലൂര്‍ കുതിരച്ചിറ സ്വദേശി ജോമോന് (29) പരിക്കേറ്റു. പുനലൂര്‍ നെല്ലിപ്പള്ളി ജങ്ഷനില്‍ തിരുഹൃദയപള്ളിക്കു മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
പത്തനാപുരം ഭാഗത്തുനിന്നും പുനലൂരിലേക്ക്, സ്വകാര്യബസിനെ മറികടന്നുവന്ന കാര്‍ എതിരെവന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. നേര്‍ക്കുനേരേയുണ്ടായ കൂട്ടിയിടിയില്‍ ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടം കണ്ടവര്‍ ഓടിയെത്തി ഇരുവരേയും വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.
അപകടത്തെത്തുടര്‍ന്ന് ഏറെനേരം സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് റോഡിന്റെ വശത്തേക്ക് നീക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വാഹനങ്ങളില്‍ നിന്നും റോഡില്‍ പടര്‍ന്ന ഇന്ധനം അഗ്നിശമനസേനയെത്തി കഴുകിനീക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !