ടോറസ് ലോറിയുമായി കൂട്ടിയിടി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

ചങ്ങരംകുളം: നന്നംമുക്കിൽ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു.

അപകടത്തിൽ സഹയാത്രികനായ യുവവിന് ഗുരുതരമായി പരിക്കേറ്റു. കോലളമ്പ് സ്വദേശി നിധിൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂക്കുതല സ്വദേശി ആദിത്യൻ (19) നെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ പിന്നിൽ വന്ന സ്കൂട്ടർ, റോഡരികിലെ മൺകൂനയിൽ തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നിധിൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ഇരുവരും പഴഞ്ഞി എം.ഡി. കോളേജിലെ വിദ്യാർത്ഥികളാണ്. മരിച്ച നിധിൻ്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !