നാട് കണ്ടിട്ട് അഞ്ച് വർഷം: സൗദിയിൽ പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ

ബിഷ: കൊല്ലം മനപ്പള്ളി സ്വദേശിയായ യുവാവിനെ സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം മനപ്പള്ളി നോർത്ത് രാജേഷ്(43)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ടൈൽസ് പതിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.
ഇന്നലെ സുഹൃത്തുക്കൾ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലത്തെ മുരിങ്ങ മരത്തിൽ രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ ആംബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഗോപിനാഥ്- പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ- രമ, മകൻ- രവീൻ രാജ്. നിയമ നടപടി പൂർത്തീകരിക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകനും സിസിഡബ്ല്യുഎ മെമ്പറുമായ അബ്ദുൽ അസീസ് പാതിപാറമ്പൻ കൊണ്ടോട്ടിയെ രാജേഷിന്റെ കുടുംബം ചുമതലപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !