കോഴിക്കോട്: കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ.
കക്കട്ടിൽ റിയാസിന്റേയും ജസ്‌ലയുടേയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന്റെ മരണമെന്നാണ് സംശയിക്കുന്നത്.റിപൊയിൽ മുക്കിലെ മാതാവിന്റെ വീട്ടിൽ ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റിയാസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കരിക്കും.മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
0
തിങ്കളാഴ്ച, ഏപ്രിൽ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.