ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന.
2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമടക്കം 2500 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പലായ ഐഎന്‍എസ് ടര്‍കാഷ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനം സംശയസ്പദമായ സാഹചര്യത്തിൽ കണ്ട ബോട്ടുകളുടെ വിവരം നാവികസേനക്ക് കൈമാറുകയായിരുന്നു. ഈ മേഖലയിൽ പെട്രോളിംഗ് നടത്തിയ ഐഎൻഎസ് ടർക്കാഷ് യുദ്ധക്കപ്പലിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുദ്ധകപ്പൽ ബോട്ടുകളെ തടയുകയായിരുന്നു.പിന്നാലെ നാവിക കമാൻഡോ സംഘമായ മാർക്കോസ് ബോട്ടുകളിൽ നടത്തിയ പരിശോധനയിലാണ് വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് എത്തിച്ചു. ഇവരെപ്പറ്റിയുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.