തിരുവനന്തപുരം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു. കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറഞ്ഞു.സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.അതേസമയം കോൺഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോൽപ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.എമ്പുരാൻ വിഷയത്തിലും ആശമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. ആർഎസ്എസിന്റെ പേശീബലം ഉപയോഗിച്ച് എമ്പുരാൻ ടീമിനെ ഭീഷണിപ്പെടുത്തിയെന്ന് എം എ ബേബി പറഞ്ഞു. അതിൻ്റെ ഫലമാണ് സിനിമയിലെ വെട്ടിമാറ്റൽ. ഈ സംഭവം നിസാരമായി കാണേണ്ടതല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്ര സ്കീം ആണ് ആശ വർക്കർമാരുടേതെന്നും കൂട്ടായ സമരം കേന്ദ്രത്തിനെതിരായി നടത്തണമെന്നും എം എ ബേബി പറഞ്ഞു.
ഏത് സമരവും പരിഹരിക്കപ്പെടണം. എല്ലാ സംഘടനകളും ഒന്നിച്ച് നിൽക്കണം. മറ്റ് സംഘടനകൾക്ക് ഇല്ലാത്ത താത്പര്യം സമരക്കാർക്കുണ്ട്. കേന്ദ്രത്തിന് എതിരെയല്ലേ സമരം നടത്തേണ്ടത് എന്നും എം എ ബേബി ചോദിച്ചു. ആരെ വിമർശിക്കുമ്പോഴും മോശം വാക്കുകൾ ഉപയോഗിക്കരുത്. സമരക്കാരെ പുച്ഛിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം എ ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.