കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍.
കോഴിക്കോട് കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ചാലപ്പുറത്ത് വെച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം; രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.