തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ഒന്നാം പ്രതി നാരായണദാസിൻ്റെ കുറ്റസമ്മതം.
കേസിൽ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കാലടി സ്വദേശി ലിവിയാജോസിന് ഷീലാസണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി കേസിൽ കുടുക്കാൻ കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനോടകം വിദേശത്തേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. സംഭവത്തില്‍ മുഖ്യ സൂത്രധാരനും ഒന്നാംപ്രതിയുമായ നാരായണ ദാസിന്റെ അറസ്റ്റോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.നാരായണ ദാസ് പൊലീസിന് നല്കിയ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാജാസും സുഹൃത്തുക്കളായിരുന്നു. സാമ്പത്തികമായും കുടുംബപരമായും ഷീലയുമായി ലിവിയക്കും കുടുംബത്തിനും പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ഷീലയെ കുടുക്കാന്‍ തീരുമാനിച്ചത്.നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന്റെ തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാമ്പ് വച്ചു. അന്നുതന്നെ ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവുംപോക്കും വിശദമാക്കി.
27ന് ഷീലയെ എക്സൈസ് സംഘം പിടികൂടുമ്പൊഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് ഷീലയുടെ 72 ദിവസത്തെ ജയില്‍വാസത്തിനു ശേഷമായിരുന്നു. മാര്‍ച്ച് ഏഴിന് ഗൂഢാലോചനക്കേസ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഏറ്റെടുത്തു. അതിന്റെ തലേന്നാണ് ലിവിയ വിദേശത്തേക്ക് കടന്നത്. കേസില്‍ പ്രതി ചേര്‍ത്ത ലിവിയയെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.