യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തിയെന്നു പരാതി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

കോഴിക്കോട്: യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തിയ സംഭവത്തിൽ കൗമാരക്കാരൻ പൊലീസ് പിടിയിൽ.

തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ കൂട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് വയനാട് സ്വദേശിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ പിടികൂടിയത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
ദേശീയ പാത ബൈപ്പാസിൽ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു യുവതി. കൗമാരക്കാരന്റെ മറ്റ് രണ്ട് സുഹൃത്തുക്കളും പിന്നീട് ഇവിടേക്കെത്തി. തുടർന്ന് നാലു പേരും ചേർന്ന് ബൈക്കിൽ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതിയുടെ പരാതി.
എന്നാൽ യുവതി ഉൾപ്പെടെയുള്ളവർ ലഹരിയിലായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതി പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. യുവതിയുടെ പരാതിയിൽ പറയുന്ന മറ്റു രണ്ട് പേരെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണ്. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !