നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ യാർഡിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് എം.എൽ.എയും ബഹു.ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയുമായ ജി.ആർ അനിലിൻ്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലെ ചേമ്പറിൽ ഇന്ന് യോഗം ചേർന്നു.
യോഗത്തിൽ രണ്ടുദിവസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനും ജൂൺ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിക്കുന്നതിനും ഇതിൻ്റെ ഭാഗമായി ഗതാഗത ക്രമികരണങ്ങൾ കൈകൊള്ളുന്നതിനും യോഗത്തിൽ തീരുമാനമായി.എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 23.04.2025 - ബുധനാഴ്ച്ച -മുതൽ നെടുമങ്ങാട് ബസ്സ് സ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന സർവിസുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുന:ക്രമീകരിച്ചിട്ടുണ്ട്.A. തിരുവനന്തപുരം , വട്ടപ്പാറ ഭാഗത്തേക്കുള്ള ബസ്സുകൾ
നെടുമങ്ങാട് - തിരുവനന്തപുരം റോഡിൽ പുതിയതായി നിർമ്മിച്ച റവന്യൂ ടവർ ബിൽഡിംഗിൻ്റെ എതിർവശം.
B. പഴകുറ്റി ഭാഗത്തേക്കുള്ള ബസ്സുകൾപഴകുറ്റി വഴി കടന്നുപോകുന്ന
1. വെമ്പായം വഴി മുരുക്കുമ്പുഴ
2.വെമ്പായം വഴി ആയൂർ
3.വിതുര
4.പാലോട്
5.പുത്തൻപാലം വഴി ആറ്റിങ്ങൽ
നെടുമങ്ങാട് - തിരുവനന്തപുരം റോഡിൽ HP പമ്പിന് സമീപം.
C .കാട്ടാക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ
കുളവിക്കോണം ബസ്സ് സ്റ്റോപ്പ്
D. കരിപ്പൂര് ഭാഗത്തേക്കുള്ള വാഹനങ്ങൾ
നെടുമങ്ങാട് - സത്രംമുക്ക് റോഡിൽ Town LP School ന് മുൻവശം.
E . മഞ്ച-അരുവിക്കര ഭാഗത്തുള്ള ബസ്സുകൾ
മഞ്ച വഴിയുള്ള ബസ്സ് സർവ്വീസുകൾ ചന്തമുക്കിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.