മൈസൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു.
നേമം ജെ പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാ(33)ണ് മരിച്ചത്. യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു ആകാശ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.ഇയാൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുമ്പാണ് മൈസൂരുവിലേക്ക് മാറിയത്. ഭാര്യ-വീണ (പത്തനംതിട്ട എസ്ബിഐ ഉദ്യോഗസ്ഥ). രണ്ട് വയസുള്ള കുട്ടിയുണ്ട്.മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.