സൗദി: മക്കയിലേക്കുള്ള റോഡുകളിൽ പ്രത്യേക സുരക്ഷാ സേന പരിശോധന തുടങ്ങി.
ഹജ്ജ് സീസണിനായുള്ള സുരക്ഷാ, തയ്യാറെടുപ്പുകളുടെ ഭാഗമായി, വിശുദ്ധ തലസ്ഥാനത്തേക്ക് താമസക്കാർ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ റോഡ് സുരക്ഷയ്‌ക്കുള്ള പ്രത്യേക സേന നടപ്പിലാക്കാൻ തുടങ്ങി.സാധുവായ പെർമിറ്റ് കൈവശമില്ലാത്ത താമസക്കാരെ എല്ലാ സുരക്ഷാ കേന്ദ്രങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും മക്കയിലേക്ക് പ്രവേശിക്കുന്നത് തടയും.തീർഥാടകരുടെയും പെർമിറ്റ് ഉള്ളവരുടെയും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും പൊതു സുരക്ഷ നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് റോഡ് സുരക്ഷയ്‌ക്കുള്ള പ്രത്യേക സേന സ്ഥിരീകരിച്ചു. മക്കയിൽ ഇഷ്യു ചെയ്ത റസിഡന്റ് ഐഡിയോ, ഹജ്ജ് പെർമിറ്റോ, പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റോ, ഉള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ.
ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് അബ്ഷിർ പ്ലാറ്റ്‌ഫോം, മുഖീം പോർട്ടൽ എന്നിവ വഴി പെർമിറ്റ് കരസ്ഥമാക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.