കേരള സിലബസ് സ്കൂളുകളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:കേരള സിലബസ് സ്കൂളുകളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 12ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ച് മന്ത്രി വി.ശിവൻകുട്ടി എഡിറ്ററായി പുറത്തിറക്കിയ പുസ്തകം ‘കുരുന്നെഴുത്തുകൾ’ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 

പുതിയ അധ്യയന വർഷം 2,4,6,8,10 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ്. ഇതിൽ 10–ാം ക്ലാസ് പാഠപുസ്തകം 9–ാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞ ദിവസംതന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലുമായി 3.8 കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. 8–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ സൗജന്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !