കേരള സർവകലാശാല 43 ടീച്ചിങ് വകുപ്പുകളിലെ എംഎ, എംഎസ്‌സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് https://admissions.keralauniversity.ac.in/css2025, http://css.keralauniversity.ac.in. എൻട്രൻസ് പരീക്ഷ മേയ് 19 മുതൽ 25 വരെ തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് കേന്ദ്രങ്ങളിൽ. വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ നടത്തും.
പ്രോഗ്രാമുകൾ :-എ) എംഎ: ഇംഗ്ലിഷ്, ഹിന്ദി, മലയാളം, അറബിക്, സംസ്കൃതം, റഷ്യൻ, ജർമൻ, തമിഴ്, മലയാളം ആൻഡ് കേരളപഠനം, ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഇക്കണോമിക്സ് (ഫിനാൻസ്), പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇസ്‌ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ലിംഗ്വിസ്റ്റിക്സ്, മ്യൂസിക്, ആർക്കിയോളജി, മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി,ബി) എംഎസ്‌സി: ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, ബോട്ടണി (ബയോഡൈവേഴ്സിറ്റി കൺസർവേഷൻ), കെമിസ്ട്രി, കെമിസ്ട്രി (റിന്യൂവബിൾ എനർജി / ഫങ്ഷനൽ മെറ്റീരിയൽസ്), അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ്, അപ്ലൈഡ് അക്വാകൾചർ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് (എഐ / മെഷീൻ ലേണിങ്), എൻവയൺമെന്റൽ സയൻസസ്, ജിയോളജി, ഡെമോഗ്രഫി ആൻഡ് ബയോസ്റ്റാറ്റ്സ്, ആക്ച്വേറിയൽ സയൻസ്, മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് (ഫിനാൻസ് ആൻഡ് കംപ്യൂട്ടേഷൻ), ഫിസിക്സ് (അപ്ലൈഡ് ഇലക്ട്രോണിക്സ് / സ്പേസ് ഫിസിക്സ് / റിന്യൂവബിൾ എനർജി / നാനോസയൻസ്), സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ അനലറ്റിക്സ്, സുവോളജി (പ്യുവർ ആൻഡ് അപ്ലൈഡ്), സുവോളജി (ഇന്റഗ്രേറ്റീവ് ബയോളജി), അപ്ലൈഡ് സൈക്കോളജി, ഡേറ്റ സയൻസ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, കംപ്യൂട്ടേഷനൽ ബയോളജി (മെഷീൻ ലേണിങ് / കംപ്യൂട്ടർ–എയ്ഡഡ് ഡ്രഗ് ഡിസൈൻ / നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് ഡേറ്റ അനലിറ്റിക്സ്), ഇലക്ട്രോണിക്സ് (ഒപ്റ്റോ ഇലക്ട്രോണിക്സ് /എഐ),സി) മറ്റു പ്രോഗ്രാമുകൾ:എംകോം: ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് / ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് / ബ്ലൂ ഇക്കോണമി ആൻഡ് മാരിടൈം ലോ /റൂറൽ മാനേജ്മെന്റ്, എംഎസ്ഡബ്ല്യു, എംസിജെ, ലൈബ്രറി സയൻസ്, എംഎഡ്, എൽഎൽഎം.മറ്റു വിവരങ്ങൾ:- എംബിഎ പ്രോഗ്രാം ഈ സിലക്‌ഷന്റെ പരിധിയിലില്ല. ഒരു റജിസ്ട്രേഷനിലൂടെ 5 പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഒന്നിലേറെ അപേക്ഷ പാടില്ല. അപേക്ഷാഫീ 1500 രൂപ. കൂടുതൽ വിഷയങ്ങൾക്ക് 105 രൂപ വീതം അധികം നൽകണം. എൻട്രൻസ് റാങ്ക് നോക്കിയാണു സിലക്‌ഷൻ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് അയച്ചുകൊടുക്കേണ്ട. പ്രവേശനത്തിനു കാണിക്കണം.ട്യൂഷൻഫീയും മറ്റും മിതമായ നിരക്കിൽ. സെമസ്റ്റർ ഫീ 840 രൂപ മാത്രം. പ്രവേശനസമയത്ത് എംഎസ്‌സിക്ക് 3690 രൂപയും മറ്റെല്ലാ പ്രോഗ്രാമുകൾക്കും 2640 രൂപയും അടച്ചാൽ മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.